നഗരസഭകൾക്ക് 137 കോടി രൂപകൂടി അനുവദിച്ചു- ധനമന്ത്രി കെ.എൻ. ബാലഗോപാൽ

നഗരസഭകൾക്ക് 137 കോടി രൂപകൂടി അനുവദിച്ചു- ധനമന്ത്രി കെ.എൻ. ബാലഗോപാൽ

  • ധനകാര്യ കമീഷൻ്റെ ആരോഗ്യ ഗ്രാന്റ് ഇനത്തിലാണ് തുക ലഭ്യമാക്കുന്നത്

തിരുവനന്തപുരം : സംസ്ഥാനത്തെ നഗരസഭകൾക്ക് 137.16 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ധനകാര്യ കമീഷൻ്റെ ആരോഗ്യ ഗ്രാന്റ് ഇനത്തിലാണ് തുക ലഭ്യമാക്കുന്നത്. അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെൻ്ററുകൾക്കായി തുക വിനിയോഗിക്കാം.

തദ്ദേശ സ്ഥാപനങ്ങൾക്ക് മാസാദ്യം 1960 കോടി രൂപകൂടി അനുവദിച്ചിരുന്നു. മെയിൻ്റൻസ് ഗ്രാൻ്റ് രണ്ടാം ഗഡു 1377.06 കോടി രൂപ, പൊതു ആവശ്യ ഫണ്ട് (ജനറൽ പർപ്പസ് ഗ്രാൻ്റ്) അഞ്ചാം ഗഡു 210.51 കോടി രൂപ, ധനകാര്യ കമീഷൻ ഹെൽത്ത് ഗ്രാന്റ് 105.67 കോടി രൂപ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമീഷൻ ഗ്രാൻ്റിൻ്റെ ആദ്യഗഡു 266.80 കോടി രൂപ എന്നിവയാണ് അനുവദിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )