
അഭയ കിരണം: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
- മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്
തിരുവനന്തപുരം : സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടോ സൗകര്യമോ ഇല്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ 2024-25 വര്‍ഷത്തില്‍ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുന്‍ഗണനാ കാര്‍ഡ് അല്ലെങ്കില്‍ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വിധവകള്‍ സര്‍വ്വീസ് പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരാകരുത്. വിധവകള്‍ക്ക് പ്രായപൂര്‍ത്തിയായ മക്കള്‍ ഉണ്ടാവാന്‍ പാടില്ല.
വിധവകളെ സംരക്ഷിക്കുന്ന അപേക്ഷകരും ക്ഷേമ പെന്‍ഷനുകളോ വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന മറ്റു ധനസഹായങ്ങളോ ലഭിക്കുന്നവരായിരിക്കരുത്. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. www.schemes.wcd.kerala.gov.in വഴി ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 30 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.