
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം പിന്നിടുന്നു
- ദുരന്തം നടന്ന് ഒരു മാസമായിട്ടും മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം. ഉരുൾ വിഴുങ്ങിയത് അന്ന് അഞ്ഞുറോളം പേരെയാണ് ഇന്നും നിരവധി പേരാണ് ഇപ്പോഴും കാണാമാറായത്ത് ഉള്ളത്.ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വാങ്ങാൻ പോലും ഉറ്റവർ ഇല്ലാതെ തുടച്ചുനീക്കപെട്ടത് 68 കുടുംബങ്ങൾ ആണ്.
ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 231 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. അതേസമയം, ദുരന്തം നടന്ന് ഒരു മാസമായിട്ടും മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. ലഭിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും കണക്കുകൾ മാത്രമാണ് പുറത്തുവിടുന്നത്.
ഇതോടൊപ്പം മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളുമാണ് രക്തബന്ധുക്കളിൽനിന്ന് ശഖരിച്ച ഡിഎൻഎ സാംപിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നിൽ കൂടുതൽ ശരീരഭാഗങ്ങൾ ലഭിച്ചതായും പരിശോധനയിൽ വ്യക്തമായി.