മംഗലാപുരം-കൊല്ലം റൂട്ടിൽ ഓണം സ്പെഷൽ ട്രെയിനോടും

മംഗലാപുരം-കൊല്ലം റൂട്ടിൽ ഓണം സ്പെഷൽ ട്രെയിനോടും

  • തിരക്ക് കുറയുമെന്ന് പ്രതീക്ഷ

പാലക്കാട്: ഓണത്തിരക്ക് ഒഴിവാക്കുന്നതിന് മംഗലാപുരം- കൊല്ലം (ട്രെയിൻ നമ്പർ 06047/ 06048) റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു.

സെപ്റ്റംബർ 2, 9,16, 23 തീയതികളിൽ മംഗലാപുരം ജങ്ഷനിൽനിന്ന് രാത്രി 11ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.20ന് കൊല്ലം ജങ്ഷനിലെത്തും.

സെപ്റ്റംബർ 3,10,17, 24 (ചൊവ്വ) തീയതികളിൽ വൈകീട്ട് 6.55ന് കൊല്ലം ജങ്ഷനി ൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30ന് മംഗലാപുരത്ത് എത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )