K-TET ഇല്ലാതെയും സ്ഥാനക്കയറ്റം: സർവീസിലുള്ളവർക്ക് ജോലി നഷ്ടപ്പെടരുതെന്നാണ് സർക്കാർ നയം- മന്ത്രി വി. ശിവൻകുട്ടി

K-TET ഇല്ലാതെയും സ്ഥാനക്കയറ്റം: സർവീസിലുള്ളവർക്ക് ജോലി നഷ്ടപ്പെടരുതെന്നാണ് സർക്കാർ നയം- മന്ത്രി വി. ശിവൻകുട്ടി

  • 2025 സെപ്റ്റംബർ ഒന്നുമുതലുള്ള രണ്ടുവർഷ കാലയളവിൽ കെ-ടെറ്റ് പരീക്ഷ പാസാവാമെന്ന നിബന്ധനയിൽ അധ്യാപകർക്ക് സ്ഥാനക്കയറ്റം അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു

തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും സംസ്ഥാനത്തെ അധ്യാപകർക്ക് ഇളവനുവദിച്ച് സർക്കാർ ഉത്തരവിറക്കി.2025 സെപ്റ്റംബർ ഒന്നുമുതലുള്ള രണ്ടുവർഷ കാലയളവിൽ കെ-ടെറ്റ് പരീക്ഷ പാസാവാമെന്ന നിബന്ധനയിൽ അധ്യാപകർക്ക് സ്ഥാനക്കയറ്റം അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു .

ഇതിനായി അധ്യാപകർ ബോണ്ട് എഴുതിനൽകണം എന്നും, സുപ്രീംകോടതി ഉത്തരവിന് വിധേയമായിട്ടാണ് ഈ നടപടിയെന്നും, സർവീസിലുള്ള ഒരധ്യാപകനും ജോലി നഷ്ടപ്പെടരുതെന്നാണ് സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )