
അതിഗുരുതരമായ തെറ്റാണ് ഡി.സി ബുക്സ് ചെയ്തത്, കേസെടുകണം – ഇ.പി ജയരാജൻ
- കേസെടുക്കണമെന്നും എല്ലാം പുറത്തുവരണമെന്നും ഇ.പി പറഞ്ഞു
കണ്ണൂർ: ആത്മകഥയിലെ ഉള്ളടക്കമെന്നനിലയിൽ ചിലഭാഗങ്ങൾ ചോർന്നത് ഡി.സി. ബുക്‌സിൽ നിന്നാണെന്ന പോലീസ് റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ. അതിഗുരുതരമായ തെറ്റാണ് ഡി.സി ബുക്സ് ചെയ്തത്. പാർട്ടിക്കെതിരായും സർക്കാരിനെതിരായും വാർത്ത സൃഷ്ടിക്കാൻ ഡി.സി ബുക്സിനെ ഉപയോഗിച്ചെന്നാണ് താൻ മനസിലാക്കുന്നത്.

ഇത്തരത്തിലുള്ള പ്രസാധകർ രാഷ്ടീയകാര്യങ്ങളിൽ സി.പി.എമ്മിനെ പോലെയുള്ള ഒരു പാർട്ടിയെ ദുർബലപ്പെടുത്താനും എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനും വേണ്ടിയിട്ടുള്ള വാർത്ത സൃഷ്ടിക്കാൻ കൂട്ടുനിൽക്കാൻ പാടുണ്ടായിരുന്നോയെന്ന് ഇ.പി ചോദിച്ചു. കേസെടുക്കണമെന്നും എല്ലാം പുറത്തുവരണമെന്നും ഇ.പി പറഞ്ഞു.
CATEGORIES News