
അനധികൃത സ്പാ വിഷയം: കടുത്ത നടപടികളിലേക്ക് കടക്കാൻ തിരുവനന്തപുരം കോർപറേഷൻ
- എത്ര സ്പാകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് രേഖകൾ പരിശോധിക്കുമെന്ന് മേയർ വി വി രാജേഷ് അറിയിച്ചു
തിരുവനന്തപുരം: അനധികൃത സ്പാ വിഷയത്തിൽ കടുത്ത നടപടികളിലേക്ക് കടക്കാൻ തിരുവനന്തപുരം കോർപറേഷൻ. എത്ര സ്പാകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് രേഖകൾ പരിശോധിക്കുമെന്ന് മേയർ വി വി രാജേഷ് അറിയിച്ചു.

ചില ഗുണ്ടകൾ സ്പാകൾക്ക് സംരക്ഷണം നൽകുന്നുണ്ടന്ന വിവരമുണ്ട്. ഏത് കൊലകൊമ്പൻ സ്‌പാ നടത്തിയാലും നടപടിയുണ്ടാകും. ക്രോസ് മസാജിംഗ് അനുവദിക്കില്ല. പരിശീലനം നേടിയവർ സ്പാലുണ്ടാകണം. ഈ നഗരത്തെ മോശമാക്കാൻ കഴിയില്ല. പോലീസാണ് ഇക്കാര്യത്തിൽ കൂടുതൽ നടപടിയെടുക്കേണ്ടതെന്നും മേയർ വ്യക്തമാക്കി.
CATEGORIES News
