
അനർഹമായി പെൻഷൻ കൈപറ്റിയ സംഭവം;അന്വേഷണം ആരംഭിച്ച് മൃഗസംരക്ഷണ വകുപ്പ്
- പെൻഷൻ കൈപറ്റിയ 74 ജീവനക്കാർക്കെതിരെ പ്രത്യേക അന്വേഷണം ആരംഭിച്ച് മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം: അനർഹമായിസാമൂഹികസുരക്ഷാ പെൻഷൻ കൈപറ്റിയ 74
ജീവനക്കാർക്കെതിരെ പ്രത്യേക അന്വേഷണം ആരംഭിച്ച് മൃഗസംരക്ഷണ വകുപ്പ്. ഇവരുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനുംഅന്വേഷണം നടത്തുന്നതിനുമായി
മൃസംരക്ഷണ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലായി ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 ജീവനക്കാർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സാമൂഹികസുരക്ഷാ
പെൻഷൻ കൈപറ്റിയിട്ടുണ്ടെന്നായിരുന്നു ധനവകുപ്പിന്റെ കണ്ടെത്തൽ.

ആരോഗ്യവകുപ്പിലായിരുന്നു ഏറ്റവും കൂടുതൽ പേർ സാമൂഹികസുരക്ഷാ പെൻഷൻ
വാങ്ങിയത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ 124 പേരും പെൻഷൻ വാങ്ങി. ആയുർവേദവകുപ്പിലെ 114 പേരും പൊതുമരാമത്ത്വ കുപ്പിലെ 47 ജീവനക്കാരും പണം കൈപറ്റി.അനധികൃതമായി പെൻഷൻ കൈപറ്റിയ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിക്ക്
ധനവകുപ്പ് നിർദേശിച്ചിട്ടുണ്ട്.