അപകടമുണ്ടായ സ്ഥലങ്ങളിലേക്ക് അനാവശ്യമായി പോകുകയോ തിരക്ക് സൃഷ്ടിക്കുകയോ ചെയ്യരുത് – ഖത്തർ ആഭ്യന്തര മന്ത്രാലയം

അപകടമുണ്ടായ സ്ഥലങ്ങളിലേക്ക് അനാവശ്യമായി പോകുകയോ തിരക്ക് സൃഷ്ടിക്കുകയോ ചെയ്യരുത് – ഖത്തർ ആഭ്യന്തര മന്ത്രാലയം

  • ആംബുലൻസ്, സിവിൽ ഡിഫൻസ്, സുരക്ഷാ വാഹനങ്ങൾ എന്നിവക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു

ഖത്തർ : ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അപകടമുണ്ടായ സ്ഥലങ്ങളിലേക്ക് അനാവശ്യമായി പോകുകയോ തിരക്ക് സൃഷ്ടിക്കുകയോ ചെയ്യരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു . ആംബുലൻസ്, സിവിൽ ഡിഫൻസ്, സുരക്ഷാ വാഹനങ്ങൾ എന്നിവക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സുരക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

സംശയാസ്പദമായ വസ്‌തുക്കളോ തിരിച്ചറിയാനാകാത്ത അവശിഷ്ടങ്ങളോ കണ്ടാൽ ഉടൻ 999 എന്ന അടിയന്തര നമ്പറിൽ അറിയിക്കണം. അവയെ സമീപിക്കുകയോ സ്‌പർശിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )