
അഭിരുചി തിരിച്ചറിയാം; പുതിയ പോർട്ടലിറക്കി അസാപ്
- അസാപ് എസിഇ പോർട്ടലിൻ്റെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു
തിരുവനന്തപുരം :സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് അഭിരുചി തിരിച്ചറിയുവാനായി പോർട്ടൽ തയ്യാറാക്കി അസാപ്. എസിഇ (ആപ്റ്റിട്യൂട് ആൻഡ് കോംപീറ്റൻസി ഇവാല്വേഷൻ) എന്ന പേരിലാണ് പോർട്ടൽ.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള രൂപകൽപ്പന ചെയ്ത അസാപ് എസിഇ പോർട്ടലിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു.
CATEGORIES News
