
അല്ലു അർജുൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം
- കേസിൽ 11-ാം പ്രതിയാണ് അല്ലു അർജുൻ
ഹൈദരാബാദ്: പുഷ്പ-2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം. ഡിസംബർ 4-ന് സന്ധ്യ തിയറ്ററിലുണ്ടായ സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുന് ചിക്കാഡ്പള്ളി പോലീസ് നോട്ടീസ് അയച്ചു.

ചൊവ്വാഴ്ച (ഡിസംബർ 24) രാവിലെ 11 മണിക്ക് ചിക്കാഡ്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ 11-ാം പ്രതിയാണ് അല്ലു അർജുൻ. നേരത്തെ ചിക്കാഡ്പള്ളി പോലീസ് താരത്തെ അറസ്റ്റ് ചെയ്യുകയും ഒരു രാത്രി ജയിലിൽ കഴിയുകയും ചെയ്തിരുന്നു.
CATEGORIES News