
അവകാശങ്ങൾ നിഷേധിക്കപ്പെടും ; ഹൈക്കോടതയിൽ ഹർജി സമർപ്പിച്ച് ട്രാൻസ്ജെൻഡർ വ്യക്തികൾ
- എറണാകുളം, പാലക്കാട് സ്വദേശികളായ ട്രാൻസ്ജെൻഡർ വ്യക്തികളാണ് ഹർജി നൽകിയിരിക്കുന്നത്
കൊച്ചി : ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

എറണാകുളം, പാലക്കാട് സ്വദേശികളായ ട്രാൻസ്ജെൻഡർ വ്യക്തികളാണ് ഹർജി നൽകിയിരിക്കുന്നത്. നിയമ ഭേദഗതി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ലഭ്യമായിരുന്ന അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നാണ്ഹർജിയിലെ ആരോപണം.
CATEGORIES News
