അവകാശികളില്ലാതെ സംസ്ഥാനത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 2133.72 കോടിരൂപ

അവകാശികളില്ലാതെ സംസ്ഥാനത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 2133.72 കോടിരൂപ

  • 307.69 കോടി രൂപയാണ് ജില്ലയിൽ അവകാശികളെ കാത്ത് കിടക്കുന്നത്.

തിരുവനന്തപുരം: അവകാശികളില്ലാതെ സംസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി കിടക്കുന്നത് 2133.72 കോടിരൂപയാണ്. അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങളുടെ കണക്കിൽ മുന്നിലുള്ളത് എറണാകുളമാണ്. 307.69 കോടി രൂപയാണ് ജില്ലയിൽ അവകാശികളെ കാത്ത് കിടക്കുന്നത്.

സംസ്ഥാനത്തെ 938027 അക്കൗണ്ടുകളിലായാണ് 2133.72 കോടി രൂപ കിടക്കുന്നത്. അവകാശികളില്ലാതെ 10 വർഷത്തിലേറെയായി ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ കണ്ടെത്താനായി 2023 ഏപ്രിലിൽ റിസർവ് ബാങ്ക് കേന്ദ്രീകൃത പോർട്ടൽ തുടങ്ങിയിരുന്നു. അതിനിടെ സംസ്ഥാനത്തെ ആറ് ജില്ലകളിലെ അവകാശികളെ കണ്ടെത്താനായി നവംബർ മൂന്നിന് ക്യാമ്പ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ലീഡ് ബാങ്ക്. മലപ്പുറം, പാലക്കാട്, കോട്ടയം, ഇടുക്കി,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് നവംബർ മൂന്നിന് ലീഡ് ബാങ്കുകളുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )