ആനകളെ തുടർച്ചയായി മൂന്നുമണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്- ഹൈക്കോടതി

ആനകളെ തുടർച്ചയായി മൂന്നുമണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്- ഹൈക്കോടതി

  • സംഘാടകർ ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് അടക്കം എല്ലാ രേഖകളും ഉറപ്പാക്കണം

കൊച്ചി: മതപരമായ ഉത്സവങ്ങളിലും ചടങ്ങുകളിലും സ്ഥലസൗകര്യം അനുസരിച്ചുമാത്രമെ ആന എഴുന്നള്ളിപ്പിന് അനുമതി നൽകാവൂവെന്ന് ഹൈക്കോടതി. ആനകളെ തുടർച്ചയായി മൂന്നുമണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്. ആനകൾ തമ്മിൽ മൂന്നു മീറ്ററും ആനയും മനുഷ്യരും തമ്മിൽ എട്ടു മീറ്ററും അകലം പാലിക്കണമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് മാർഗരേഖയിൽ നിർദേശിച്ചു. ആനയെ തുടർച്ചയായി ആറു മണിക്കൂറിലേറെ യാത്രചെയ്യിക്കരുത്.

സംഘാടകർ ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് അടക്കം എല്ലാ രേഖകളും ഉറപ്പാക്കണം. എഴുന്നള്ളിപ്പിന് ഒരു മാസംമുമ്പ് അപേക്ഷ നൽകണം. ജില്ലാസമിതി സർട്ടിഫിക്കറ്റുകൾ പരിശോധിച്ചേ അനുമതി നൽകാവൂ. ജില്ലാ സമിതികളിൽ അനിമൽ വെൽഫെയർ ബോർഡ് അംഗവും ഉണ്ടാകണം. നല്ല ഭക്ഷണം, വിശ്രമം, എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം എന്നിവ ഉറപ്പാക്കണം. സർക്കാർ ഡോക്ടർമാരിൽനിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. എഴുന്നള്ളിപ്പിൽ സംഘാടകസമിതികൾ എലിഫന്റ്റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കുന്നത് വിലക്കി. ആനകളെ പിടികൂടാൻ പ്രാകൃതരീതിയിലുള്ള ‘ക്യാപ്ച്ചർ ബെൽറ്റ്’ ഉപയോഗിക്കരുത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )