
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം;ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
- കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടിയുമായി സർക്കാർ . തോട്ടിലെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയത്തിന് ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേശനെ മേയർ സസ്പെൻഡ് ചെയ്തു.

കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കഴിഞ്ഞയാഴ്ച ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ ജോയി ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം വലിയ വിവാദമായിരുന്നു.
തോടിന്റെ തമ്പാനൂർ കൂടി ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചുമതല ഗണേശനായിരുന്നു നൽകിയിരുന്നത്.
CATEGORIES News
TAGS THIRUVANANTHAPURAM