
ആരോപണങ്ങൾ വ്യാജം, സത്യം ജയിക്കാൻ ഏതറ്റം വരെയും പോകും – നിവിൻ പോളി
- ഇതിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് താൻ പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിയുടെ പരാതി വ്യാജമാണെന്ന് നടൻ നിവിൻ പോളി. ആരോപണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി കലൂർ ഐഎംഎ ഹാളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിവിൻ.
ഏതറ്റം വരെയും അടിസ്ഥാന രഹിതമായ ഈ ആരോപണത്തിൻ്റെ സത്യം തെളിയിക്കാൻ പോകുമെന്നും ഇതിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
CATEGORIES News