
ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ചിത്രകലഅധ്യാപകന് 12 വർഷം തടവ്
- 20,000 രൂപ പിഴയും അടയ്ക്കണം
തിരുവന്തപുരം: ആറാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ചിത്രകലാധ്യാപകനെ 12 വർഷം കഠിന തടവിന് ശിക്ഷിച്ചു. 20,000 രൂപ പിഴയും അടയ്ക്കണം. പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രൻ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്‌ജി ആർ. രേഖ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
2023 മെയ് മുതൽ ജൂൺ 25 വരെയാണ് അയൽവാസി കൂടിയായ പ്രതി ചിത്രകല പഠിപ്പിക്കാൻ കുട്ടിയുടെ വീട്ടിൽ വന്നത്. പഠിപ്പിക്കാൻ വന്നിരുന്ന കാലയളവിൽ പ്രതി പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഭയം മൂലം കുട്ടി പുറത്തുപറഞ്ഞിരുന്നില്ല. ഒടുവിൽ പീഡന വിവരം അമ്മയോട് വെളിപെടുത്തുകയായിരുന്നു
CATEGORIES News