
ആശങ്കയറിയിച്ച് ചൈന; ഇന്ത്യ-പാക്ക് ചർച്ച ഇന്ന് വീണ്ടും നടക്കും
- ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയുമായും പാക്കിസ്ഥാനുമായും ആശയവിനിമയം നടത്തി
ന്യൂഡൽഹി: ഇന്ത്യ-പാക്ക് സംഘർഷത്തിന് അയവു വന്നതിനു പിന്നാലെ ചൈന ഇരു രാജ്യങ്ങളെയും ബന്ധപ്പെട്ടു.ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയുമായും പാക്കിസ്ഥാനുമായും ആശയവിനിമയം നടത്തി. യുദ്ധമല്ല ആഗ്രഹമെന്നും എന്നാൽ തീവ്രവാദ വിരുദ്ധ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നുമുള്ള ഇന്ത്യയുടെ നിലപാട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അറിയിച്ചുവെന്നാണു വിവരം. പഹൽഗാം ഉൾപ്പെടെ എല്ലാത്തരം ഭീകരാക്രമണത്തെയും ചൈന അപലപിച്ചു.

ഇന്നു വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച നടക്കും. പാക്കിസ്ഥാൻ പ്രശ്നപരിഹാരത്തിന് തയാറാകുമെന്നും ചർച്ചയിൽ അനിശ്ചിതകാല വെടിനിർത്തലിന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അതേസമയം അയൽരാജ്യമെന്ന നിലയിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിൽ ആശങ്ക ഉണ്ടെന്നും ചൈന വ്യക്തമാക്കി.
CATEGORIES News