
ആശാ വർക്കേഴ്സിന് ഓണറേറിയം അനുവദിച്ചു
- ആശാ വർക്കേഴ്സിനോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് വീണാ ജോർജ്
തിരുവനന്തപുരം : കേരളത്തിലെ ആശാ വർക്കേഴ്സിന് ജനുവരിയിലെ ഓണറേറിയം അനുവദിച്ചു. മൂന്നുമാസത്തെയും കുടിശികയും ഇൻസെന്റീവുമാണ് സർക്കാർ അനുവദിച്ചത് .ആരോഗ്യ മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ആശാ വർക്കേഴ്സിനോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളതെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ഓണറേറിയം വർധിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രം നൽകാനുള്ള കുടിശിക 100 കോടി രൂപയോളമാണ്. സംസ്ഥാനത്തിന്റെ ഓണറേറിയം പൂർണമായി നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
CATEGORIES News