ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ കേരളം

ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ കേരളം

  • ആശവർക്കർമാരുടെ സമരം, വയനാട് കേന്ദ്ര സഹായം തുടങ്ങിയ വിഷയങ്ങളാണ് ഉന്നയിക്കുന്നത്

തിരുവനന്തപുരം:ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ കേരളം.കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ ഇന്ന് കാണും.

ഇന്ന് 12.30 ന് ധനമന്ത്രാലയത്തിൽ വെച്ചാണ് കൂടിക്കാഴ്ച. ആശവർക്കർമാരുടെ സമരം, വയനാട് കേന്ദ്ര സഹായം തുടങ്ങിയ വിഷയങ്ങളാണ് ഉന്നയിക്കുന്നത് . ഇതുവരെ കേന്ദ്രത്തിന് നൽകിയ നിവേദനങ്ങൾ സംബന്ധിച്ച് ഗവർണർ വിവരങ്ങൾ തേടിയിരുന്നു. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി ധനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )