
‘ആശ്വാസം’ സ്വയം തൊഴിൽ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
- അവസാന തീയതി ജൂലൈ 30
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ പദ്ധതി പ്രകാരം സ്വയംതൊഴിൽ വായ്പ എടുക്കുന്നതിന് ഭിന്നശേഷിക്കാരിൽ നിന്ന് സ്വയംതൊഴിൽ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 25000/- രൂപ ധനസഹായം അനുവദിക്കുന്ന ആശ്വാസം പദ്ധതി പ്രകാരമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
അപേക്ഷകൾ 40% – ൽ കൂടുതൽ ഭിന്നശേ ഷിത്വമുള്ളവരും, 18 വയസ്സ് പൂർത്തിയായവരും ഈടു വയ്ക്കാൻ വസ്തുവകകൾ ഇല്ലാത്തവരും കോർപ്പറേഷനിൽ നിന്നോ, മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതേ ആവശ്യത്തിന്
സബ്സിഡിയോടുകൂടിയ വായ്പ, ധനസഹായമോ ലഭിച്ചിട്ടില്ലാത്താവരും ആയിരിക്കണം.

തീവ്രഭിന്നശേഷിത്വം ബാധിച്ചവർ, ഭിന്നശേഷിക്കാരായ വിധവകൾ, ഗുരുതര രോഗബാധിതരായ ഭിന്നശേഷിക്കാർ, 14 വയസ് തികഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ, മുതിർന്ന ഭിന്നശേഷിക്കാർ, അഗതികൾ, എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും.തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്കായി ജില്ലാതലത്തിൽ ആവശ്യമായ പരിശീലനവും നല്കുന്നതാണ്.
നിശ്ചിതഫോറത്തിലുള്ള അപേക്ഷകൾ 2024 ജൂലൈയ് 30-ാം തീയതിക്കകം താഴെ കാണുന്ന വിലാസത്തിൽ സമർപ്പിച്ചിരിക്കണം മാനേജിംഗ് ഡയറക്ടർ, കേരളസംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജ പ്പുര, തിരുവനന്തപുരം-12, ഫോൺ നം.0471 -2347768, 9497281896) ,കൂടുതൽ വിവരങ്ങൾക്ക് www.hpwc.kerala.gov.in ,കൂടുതൽ വിവരങ്ങൾക്ക്: 04712347768