ആസിഫിനെ ചേർത്തുനിർത്തി ‘അമ്മ’

ആസിഫിനെ ചേർത്തുനിർത്തി ‘അമ്മ’

  • ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം’; ആസിഫ് അലിക്കൊപ്പം- ‘അമ്മ’ താര സംഘടനയുടെ കുറിപ്പ്

കൊച്ചി :സംഗീത സംവിധായകൻ രമേഷ് നാരായൺ അപമാനിച്ചുവെന്ന ആരോപണത്തിൽ നടൻ ആസിഫ് അലിക്ക് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. സംഘടനയുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് നടന് പിന്തുണ പ്രഖ്യാപിച്ചത്. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം’, എന്നാണ് സംഘടന കുറിച്ചത്. ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ് സോഷ്യൽ മീഡിയയിലൂടെയാണ് ആസിഫ് അലിയോടൊപ്പമാണെന്ന് അറിയിച്ചത്.

നിരവധിയാളുകളാണ് പോസ്റ്റിന് പിന്തുണ അറിയിച്ച് എത്തുന്നത്. എം.ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ രമേശ് നാരായണൻ സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടർന്ന് ജയരാജ്, രമേഷ് നാരായണന് പുരസ്കാരം നൽകുകയായിരുന്നു. പിന്നീട് സംഭവത്തിൽ വിശദീകരണവുമായി രമേശ് നാരായണനും എത്തി. ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണൻ പിന്നീട് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )