
ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും
- വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്തെ ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും. കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ നിയമനം, യോഗ്യത, പ്രൊബേഷൻ, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങൾ നിർണ്ണയിക്കുന്ന സ്പെഷ്യൽ റൂളുകളിൽ ഭേദഗതി വരുത്തി ജീവനക്കാർക്ക് പ്രമോഷനുള്ള സാധ്യത തടഞ്ഞതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം. വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
CATEGORIES News
