ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന്       ഇപ്പോൾ അപേക്ഷിക്കാം

ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

  • ഹയർസെക്കണ്ടറി മുതൽ പിജി വിദ്യാർഥികൾക്ക് വരെ അവസരം

തിരുവനന്തപുരം :കേരളത്തിൽ ഗവൺമെന്റ്/ എയ്ഡഡ് കോഴ്സുകളിൽ മെറിറ്റിൽ അഡ്മിഷൻ എടുത്തിട്ടുള്ള SC, ST, OEC, OBC, OBCH, General (ഫോർവേഡ് കാസ്റ്റ് ) കാറ്റഗറികളിൽപ്പെടുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ ഇഗ്രാന്റ്സ് സ്കോളർഷിപ്പികൾക്ക് അപേക്ഷിക്കാവുന്നതാണ്.ഹയർ സെക്കണ്ടറി, ഡിഗ്രി, പിജി തുടങ്ങിയ വിവിധ കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്ക് ഫീ ഇളവ് ലഭിക്കുന്ന സ്കോളർഷിപ്പ് ആണിത്. OBC, OBCH, ജനറൽ (ഫോർവേഡ് കാസ്റ്റ് ) വിഭാഗങ്ങളിൽപ്പെട്ട ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം.SC, ST, OEC വിഭാഗത്തിൽപ്പെട്ടവർക്ക് വരുമാന പരോധി ബാധകമല്ല.

ഹയർ സെക്കന്ററി മുതൽ ഉയർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക. മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടിയവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. കോഴ്സിന്റെ ആദ്യ വർഷം തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സമർപ്പിക്കേണ്ട സർട്ടിഫിക്കേറ്റുകൾ :

അഡ്മിഷൻ മെമ്മോ / അലോട്ട്‌മെൻ്റ് മെമ്മോ

എസ്എസ്എൽസി സർട്ടിഫിക്കറ്റ്

+2 മാർക്ക് ലിസ്റ്റ്

കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് / ജാതി

സർട്ടിഫിക്കറ്റ്

വരുമാന സർട്ടിഫിക്കറ്റ്

നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

ബാങ്ക് പാസ്ബുക്ക്

ആധാർ കാർഡ്

ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ്

ഡിഗ്രി സർട്ടിഫിക്കറ്റ് (പിജി വിദ്യാർത്ഥികൾക്ക്)അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീ, എക്സ‌ാം ഫീ, സ്പെഷ്യൽ ഫീ തുടങ്ങിയവ ആണ് സ്കോളർഷിപ്പ് തുകയായി ലഭിക്കുക. SC,ST വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഗ്രാന്റ് കൂടെ ലഭിക്കുന്നതാണ്. ആദ്യ വർഷം അപേക്ഷ സമർപ്പിക്കാത്ത പക്ഷം ട്യൂഷൻ ഫീ, എക്‌സാം ഫീ തുടങ്ങിയവ വിദ്യാർത്ഥി അടക്കേണ്ടി വരുമെന്നതിനാൽ അർഹരായ ഓരോ വിദ്യാർത്ഥിയും നിർബന്ധമായും ഇ ഗ്രാന്റ്സ് അപേക്ഷ സമർപ്പിക്കുക. അഡ്മിഷൻ സ്ഥിരപ്പെടുത്തിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. കോഴ്സ് /കോളേജ് മാറാൻ സാധ്യത ഉണ്ടെങ്കിൽ അപേക്ഷ ഉടനെ സമർപ്പിക്കരുത്.സ്കോളർഷിപ്പ് തുക തടസ്സമില്ലാതെ ലഭിക്കുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി സീഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. കഴിഞ്ഞ അക്കാദമിക വർഷം മുതൽ ഇഗ്രാന്റ്സിന്റെ കൂടെ മറ്റൊരു സ്കോളർഷിപ്പ് സ്വീകരിക്കാൻ പാടില്ല. ആയതിനാൽ വിദ്യാർത്ഥികൾ മറ്റു സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്താൽ ഏറ്റവും വലുത് നിലനിർത്തി മറ്റുള്ളവ കാൻസൽ ചെയ്യുകയോ തിരിച്ച് അയക്കുകയോ ചെയ്യേണ്ടതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )