
ഇ.പിയെ നീക്കി
- ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി.ജയരാജനെ നീക്കി. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ബിജെപി ബന്ധത്തെക്കുറിച്ചുള്ള ആരോപണം ചർച്ച ചെയ്യാനിരിക്കെയാണ് നടപടി വന്നിരിക്കുന്നത്.
സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി.ജയരാജൻ കണ്ണൂരിലേക്ക് മടങ്ങി. ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ. പിക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ഇപ്പോൾ ഒന്നും പറയാനില്ലെന്ന് ഇ. പി. ജയരാജൻ പ്രതികരിച്ചു.
CATEGORIES News