
ഇന്ത്യൻ പൗരത്വവും ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന
- വിദേശ പൗരത്വവും തേടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: മെച്ചപ്പെട്ട ജീവിതത്തിനായി വിദേശ വാസവും അതിനായി വിദേശ പൗരത്വവും തേടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. ഇരട്ട പൗരത്വം അനുവദിക്കാത്ത രാജ്യമാണ് ഇന്ത്യ. 1995ലെ പൗരത്വ നിയമത്തിന്റെ ഒൻപതാം വകുപ്പും ഭരണഘടനയുടെ ആർട്ടിക്കിൾ 9ലെ വകുപ്പുകളിലും ഇരട്ട പൗരത്വം അനുവദിക്കില്ലെന്ന് പ്രത്യേകം പറയുന്നുണ്ട്. 2019 ൽ പൗരത്വം ഉപേക്ഷിച്ചത് 1,44,017 പേർ. 2022 ആയപ്പോഴേക്കും ഇത് റെക്കോഡ് കടന്നു. 2,25,620 ഇന്ത്യക്കാർ വിദേശ പൗരത്വം സ്വീകരിച്ചു. യു എസിൽ നിന്ന് 71,991 പേരും കാനഡയിൽ നിന്ന് 60,139 പേരും ഓസ്ട്രേലിയയിൽ നിന്ന് 40,377 പേരും യു കെയിൽ നിന്ന് 21,457 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ രേഖയിൽ പറയുന്നു.
CATEGORIES News