ഇന്ത്യൻ റെയിൽവേയുടെ ദീപാവലി സമ്മാനം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ

ഇന്ത്യൻ റെയിൽവേയുടെ ദീപാവലി സമ്മാനം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ

  • കേരളത്തിൽ അടുത്ത ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പർ എത്തുക.

കൊച്ചി: ഇന്ത്യൻ റെയിൽവേയുടെ അഭിമാന സംരംഭമായ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡൽഹിയിൽ നിന്ന് പ്രയാഗ്രാജ് വഴി പാട്‌നയിലേക്കായിരിക്കും ആദ്യ ട്രെയിൻ ഓടിക്കുക. തുടർന്ന് ആദ്യഘട്ടത്തിൽ ഉൾപ്പെട്ട മുംബയ്, ഹൗറ, പൂനെ, സെക്കന്തരാബാദ് സർവീസുകളും ഉണ്ടാകും. കേരളത്തിൽ അടുത്ത ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പർ എത്തുക. തിരുവനന്തപുരം-ബംഗളൂരു, തിരുവനന്തപുരം- മംഗളൂരു റൂട്ടുകളാണ് പരിഗണനയിൽ.
അത്യാധുനിക സൗകര്യങ്ങളോടെയുള്ല കോച്ചുകൾ നിർമ്മിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എൽ ആണ്.

എ.സി ഫസ്റ്റ് ക്ലാസ്, 2ടയർ, 3ടയർ കോച്ചുകളുണ്ടാകും. വന്ദേഭാരത് ഹ്രസ്വദൂര ട്രെയിനുകളേക്കാൾ സ്ലീപ്പറിൽ അധികം സൗകര്യവുമൊരുക്കും. രാജധാനി എക്സ്പ്രസുകളേക്കാൾ നിരക്ക് കൂടുതലായിരിക്കും. യാത്രാനിരക്കിലും റൂട്ടുകളുടെ കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ റെയിൽവേയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )