ഇരട്ട സ്ലാബ് ജിഎസ്ടി പരിഷ്കരണം നാളെ മുതൽ;ഗുണം ലഭിക്കുമോ എന്ന ആശങ്കയിൽ സാധാരണക്കാർ

ഇരട്ട സ്ലാബ് ജിഎസ്ടി പരിഷ്കരണം നാളെ മുതൽ;ഗുണം ലഭിക്കുമോ എന്ന ആശങ്കയിൽ സാധാരണക്കാർ

  • കേരളം ഉൾപ്പെടെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ ആവശ്യങ്ങൾ തള്ളിയായിരുന്നു കേന്ദ്രത്തിന്റെ പരിഷ്കരണം

ഡൽഹി: രാജ്യത്ത് ഇരട്ട സ്ലാബ് ജിഎസ്ടി പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ വരും. അഞ്ചു ശതമാനം, 18ശതമാനം എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളും പ്രത്യേക വിഭാഗത്തിൽ 40 ശതമാനം സ്ലാബും ഉൾപ്പെടുത്തിയാണ് പുതിയ മാറ്റങ്ങൾ നാളെ മുതൽ പ്രാബല്ല്യത്തിൽ വരുന്നത്. ഗുണം ലഭിക്കുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. പുതുക്കിയ ജിഎസ്ടി സ്ലാബുകളിൽ നിത്യോപയോഗ സാധനങ്ങൾ വസ്ത്രങ്ങൾ എന്നിവക്ക് വില കുറയും. ആരോഗ്യ ഇൻഷുറൻസിലെ നികുതി, ജീവൻ രക്ഷാ മരുന്നുകൾ, പനീർ, വെണ്ണ, ഇന്ത്യൻ നിർമ്മിത ബ്രഡ് എന്നിവയെ ജിഎസ്‌ടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കെട്ടിട നിർമ്മാണ വസ്തുക്കൾക്ക് നികുതി ഇളവുണ്ട്.

സിമന്റ് മാർബിൾ എന്നിവയ്ക്ക് വിലകുറയും. സംസ്ഥാനങ്ങളുടെ സാമ്പത്തിക നഷ്ടം നികത്താതെയാണ് പരിഷ്കരണം. സംസ്ഥാനങ്ങൾക്ക് സാമ്പത്തിക നഷ്ട്ടം ഉണ്ടാകുമെന്ന് നേരത്തെ ധനമന്ത്രി ബാലഗോപാൽ പ്രതികരിച്ചിരുന്നു. സിമന്റ്, ഓട്ടോമൊബൈൽ, ഇൻഷുറൻസ്, ഇലക്ട്രോണിക്സസ് ഉൽപ്പന്നങ്ങളുടെ നികുതി കുറവ് കേരളത്തിൽ 2500 കോടി യുടെ നഷ്ട്ടം ഉണ്ടാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.കേരളം ഉൾപ്പെടെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ ആവശ്യങ്ങൾ തള്ളിയായിരുന്നു കേന്ദ്രത്തിന്റെ പരിഷ്കരണം

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )