ഇറാൻ- ഇസ്രായേൽ സംഘർഷം; ഇന്നും കേരളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

ഇറാൻ- ഇസ്രായേൽ സംഘർഷം; ഇന്നും കേരളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

  • ഇന്ന് ആകെ 30 സർവീസുകളാണ് റദ്ദാക്കിയത്

തിരുവനന്തപുരം: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വ്യോമപാത നിയന്ത്രണങ്ങളെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനസർവീസുകൾ ഇന്നും റദ്ദാക്കി.

ഇന്ന് ആകെ 30 സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങളും വിവിധയിടങ്ങളിൽ നിന്നായി എത്തിച്ചേരേണ്ടിയിരുന്ന 14 വിമാനങ്ങളും ഉൾപ്പെടുന്നു. അതേസമയം, തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്കുള്ള ഒമാൻ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )