ഉപതെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം അവസാനിച്ചു

ഉപതെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം അവസാനിച്ചു

  • പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇതു വരെ 16 പേർ പത്രിക സമർപ്പിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരുണ്ട്. എൽഡിഎഫിന്റെ പി.സരിൻ ബിജെപിയുടെ സി.കൃഷ്ണകുമാർ എന്നിവരാണ് മത്സര രംഗത്തുള്ള മറ്റു പ്രധാന സ്ഥാനാർഥികൾ.

ഡമ്മി സ്ഥാനാർഥികളായി കെ. ബിനു മോൾ (സിപിഐഎം) കെ. പ്രമീള കുമാരി (ബിജെപി) സ്വതന്ത്ര സ്ഥാനാർത്ഥികളായി എസ് സെൽവൻ, ആർ. രാഹുൽ, സിദ്ദീഖ്, രമേഷ് കുമാർ, എസ് സതീഷ്, ബി ഷമീർ, രാഹുൽ ആർ. മണലടി എന്നിവരാണ് വരണാധികാരിയായ പാലക്കാട് ആർഡിഒ എസ്. ശ്രീജിത്ത് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. 16സ്ഥാനാർത്ഥികൾക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )