
ഉമ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി
- മുഖ്യമന്ത്രി ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു
കൊച്ചി: ഉമ തോമസ് എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി സന്ദർശിച്ചു. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, സി.എൻ. മോഹനൻ, സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങൾക്കായി കൊൽക്കത്തയിലേക്ക് പോകും മുമ്പാണ് ഉമാ തോമസിനെ കാണാനെത്തിയത്.

ഉമ തോമസിനെ കണ്ട മുഖ്യമന്ത്രി ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദമെന്ന പേരിൽ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വി.ഐ.പി ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എം.എൽ.എക്ക്ഗുരുതര പരിക്കേറ്റത്.
CATEGORIES News