
ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി
- രണ്ടു ദിവസം കൂടി വെന്റിലേറ്റർ സഹായം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം
കൊച്ചി:കലൂർ സ്റ്റേഡിയത്തിൽ നടന്ന അപകടത്തെ തുടർന്ന് ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.രണ്ടു ദിവസം കൂടി വെന്റിലേറ്റർ സഹായം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.

അതേസമയം അപകടത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി മൂന്ന് പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. സംഘാടകരായ മൃദംഗ വിഷൻ എംഡി എം.നിഗോഷ് കുമാർ, സിഇഒ ഷമീർ അബ്ദുൽ റഹീം, സി മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
CATEGORIES News