ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഇന്ന് കൈമാറും

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഇന്ന് കൈമാറും

  • 178 വീടുകളുടെ താക്കോൽദാനമാണ് ഇന്ന് നടക്കുക

കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഇന്ന് കൈമാറും. ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ചെയ്യുന്നത്.178 വീടുകളുടെ താക്കോൽദാനമാണ് ഇന്ന് നടക്കുക. ഈ കുടുംബങ്ങൾക്കുള്ള പട്ടയം ഉൾപ്പെടെയുള്ള രേഖകളും ഇന്നു തന്നെ ഔദ്യോഗികമായി കൈമാറും. രണ്ടു മുറികളുള്ള ആയിരം ചതുര അടിയുള്ള വീടും ഏഴ് സെൻറ് ഭൂമിയും ആണ് ദുരന്തബാധിതർക്ക് ലഭിക്കുക. മന്ത്രിമാർ, പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും.

കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനക്സ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും പരിപാടിയിൽ മുഖ്യമന്ത്രി നിർവഹിക്കും. രാവിലെ 11ന് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ടൗൺഷിപ്പിൽ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )