
എം.എൽ.എമാർക്ക് പ്രതിമാസം 25,000 രൂപ മണ്ഡല അലവൻസായി ലഭിക്കും
- മണ്ഡലത്തിലെ ദൈനംദിനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമസഭാ അംഗങ്ങൾക്ക് ഈ അലവൻസ് നൽകുന്നത്.
തിരുവനന്തപുരം:സംസ്ഥാനത്തെ നിയമസഭാ അംഗങ്ങൾക്ക് മണ്ഡലത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് വാടക ഇനത്തിൽ പ്രത്യേകം പണം നൽകുന്നില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. പകരം എല്ലാ എം.എൽ.എമാർക്കും പ്രതിമാസം 25,000 രൂപ മണ്ഡല അലവൻസായി ലഭിക്കുമെന്നും ഈ തുക മറ്റ് ആവശ്യങ്ങൾക്കൊപ്പം ഓഫീസിന്റെ വാടകയ്ക്കും വിനിയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.മണ്ഡലത്തിലെ ദൈനംദിനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമസഭാ അംഗങ്ങൾക്ക് ഈ അലവൻസ് നൽകുന്നത്.

മണ്ഡലം ഓഫീസുകളുടെ പരിപാലനം, വാടക, അവിടുത്തെ ജീവനക്കാരുടെ വേതനം, ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള യാത്രകൾ, മറ്റ് അനുബന്ധ ചെലവുകൾ തുടങ്ങിയവയെല്ലാം ഈ 25,000 രൂപയിൽ ഉൾപ്പെടുന്നു എം.എൽ.എമാർക്ക് ഓഫീസ് വാടകയ്ക്കായി പ്രത്യേകം ഫണ്ട് ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് നിലവിലുണ്ടായിരുന്ന അവ്യക്തതകൾക്ക് ഇതോടെ വ്യക്തത വന്നിരിക്കുകയാണ്. ഒരു എം.എൽ.എക്ക് മണ്ഡലത്തിൽ ഒരു ഓഫീസ് അത്യാവശ്യമാണെന്നും അതിന്റെ നടത്തിപ്പിന് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിന് വേണ്ടിയാണ് ഈ അലവൻസ് സമ്പ്രദായം എന്നും നിയമസഭാ സെക്രട്ടേറിയറ്റ് വിശദീകരിച്ചു.
