
എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയായ യുവതിയടക്കം അഞ്ചുപേർ അറസ്റ്റിൽ
- 4.37 ഗ്രാം എംഡിഎംഎയാണ് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്
കൊല്ലം:കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയായ യുവതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. കണ്ണൂർ ചെമ്പിലോട് സ്വദേശി ആരതി(30), കിഴവൂർ ഫൈസൽ വില്ലയിൽ ഫൈസൽ(29), കുഴിമതിക്കാട് സ്വദേശി വിപിൻ(32), കല്ലുവാതുക്കൽ പ്രഗതി നഗർ ബിലാൽ(35), പാമ്ബുറം സ്വദേശി സുമേഷ്(26) എന്നിവരെയാണ് കൊട്ടിയം പൊലീസ് അറസ്റ്റു ചെയ്തത്.

നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വിൽപനയ്ക്കായി എത്തിച്ച 4.37 ഗ്രാം എംഡിഎംഎയാണ് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഒന്നാം പ്രതി ഫൈസലിന്റെ വീട്ടിൽ നിന്നുമാണ് കണ്ടെടുത്തത്. ബിലാലും സുമേഷും ചേർന്നാണ് മയക്ക് മരുന്ന് എത്തിച്ചത്. രണ്ട് ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
CATEGORIES News