എഎ റഹീംഎംപിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി

എഎ റഹീംഎംപിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി

  • കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്

തിരുവനന്തപുരം: എഎ റഹീം എംപിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. എന്തൊക്കെ തോന്ന്യവാസമാണ് നടക്കുന്നതെന്നും സൈബർ ആക്രമണം നടത്തുന്നവർ സ്വയം കരുതുന്നത് ലോക പണ്ഡിതർ എന്നാണെന്നും മന്ത്രി പറഞ്ഞു. റഹീം ഇംഗ്ലീഷ് അധ്യാപകൻ ഒന്നുമല്ലല്ലോ. റഹീമിന് അറിയാവുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു. സൈബർ ആക്രമണം നടത്തുന്നവർക്ക് അസൂയയും കുശുമ്പുമാണ്.

കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്. അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാൻ അല്ലല്ലോയെന്നും മന്ത്രി ചോദിച്ചു. എംപി എന്ന നിലയിലുള്ള റഹീമിന്റെ പ്രവർത്തനം നോക്കിയാൽ മതി. ഒരു പണിയും ഇല്ലാത്തവരാണ് സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം താൻ ഗൗണിക്കാറില്ല. മുമ്പ് ഇഎംഎസിനെ കളിയാക്കുമായിരുന്നു. അത്ര ദുഷ്ടൻമാരാണെന്നും വി ശിവൻകുട്ടി പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )