
എട്ട് കാട്ടുപന്നികളെ വെടി വെച്ച് കൊന്നു
- കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഷൂട്ടേഴ്സ് ക്ലബ്ബ് ക്യാപ്റ്റൻ ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള 25 അംഗസംഘമാണ് ഒറ്റദിവസം കൊണ്ട് എട്ട് പന്നികളെ വെടിവെച്ചുകൊന്നത്.
നാദാപുരം : മൊദാക്കര പള്ളിക്കുസമീപത്തെ കാട്ടിൽ തമ്പടിച്ച എട്ട് കാട്ടുപന്നികളെ വെടി വെച്ചു കൊന്നു. കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഷൂട്ടേഴ്സ് ക്ലബ്ബ് ക്യാപ്റ്റൻ ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള 25 അംഗസംഘമാണ് ഒറ്റദിവസം കൊണ്ട് എട്ട് പന്നികളെ വെടിവെച്ചുകൊന്നത്. സംഘത്തോടൊപ്പം മൂന്ന് വേട്ടനായ്ക്കളും ഉണ്ടായിരുന്നു. കാർഷികവിളകൾ കാട്ടു പന്നികൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവാണ്. വാർഡ് അംഗം ജനീദ ഫിർദൗസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലിയാണ് ശല്യക്കാരായ കാട്ടു പന്നികളെ വെടിവെക്കാൻ ഉത്തരവിട്ടത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.മുഹമ്മദലി, അസിസ്റ്റൻറ് സെക്രട്ടറി ടി.പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബു എന്നിവർ സ്ഥലം സന്ദർശിച്ചു. സംഘത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയത് വാർഡ് കൺവീനർ കരിം കണ്ണോത്ത്, എം.പി. ഇസ്മായിൽ, ഫൈസൽ കോമത്ത്, അബ്ദുള്ള നടുക്കണ്ടി, ഉത്തമൻ ചീരാൻ കണ്ടി, സുബൈർ വലിയാണ്ടി, വി.പി.ഫൈസൽ, ആശാവർക്കർ രജിഷ എന്നിവരാണ്.
CATEGORIES News
