
എഡിഎം നവീൻ ബാബുവിൻ്റെ മരണം; പി.പി.ദിവ്യ കസ്റ്റഡിയിൽ
- ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തിട്ടുള്ളത്
കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ കീഴടങ്ങി. കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെയാണ് ദിവ്യ കീഴടങ്ങിയത്.തലശ്ശേരി കോടതി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിവ്യ കീഴടങ്ങിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തിട്ടുള്ളത് . ദിവ്യ മാത്രമാണ് കേസിലെ പ്രതി.

പോലീസ് കസ്റ്റഡിയിൽ ദിവ്യയെ ചോദ്യം ചെയ്യും. തുടർന്ന് അറസ്റ്റും രേഖപ്പെടുത്തും. കോഴിക്കോട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കുശേഷം പി. പി ദിവ്യയെ കോടതിയിൽ ഹാജരാക്കും.
CATEGORIES News