എറണാകുളം സൗത്തിലെ നവീകരണം; 26 വരെ ആറു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

എറണാകുളം സൗത്തിലെ നവീകരണം; 26 വരെ ആറു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

  • ചൊവ്വാഴ്‌ച നിർമാണം തുടങ്ങിയത് രണ്ടാം പ്ലാറ്റ്ഫോമിലാണ്

കൊച്ചി: എറണാകുളം ജങ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണ ജോലി ആരംഭിച്ചു . ചൊവ്വാഴ്‌ച നിർമാണം തുടങ്ങിയത് രണ്ടാം പ്ലാറ്റ്ഫോമിലാണ്. ഇതിന്റെ ഭാഗമായി ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാടും ഉൾപ്പെടെ ആറു ട്രെയിനുകളുടെ ഗതാഗതം ഭാഗികമായി റദ്ദാക്കി.

ചൊവ്വാഴ്‌ച മുതൽ ഇത് പ്രാബല്യത്തിൽ വന്നു.രാവിലെ ആറുമണിക്ക് എറണാകുളത്തുനിന്ന് പുറപ്പെടാറുള്ള കണ്ണൂർ ഇന്റർസിറ്റി (16305) ഇനി 26 വരെ 6.22-ന് ആലുവയിൽ നിന്നാകും പുറപ്പെടുക. തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകീട്ട് 5.45-ന് പുറപ്പെടുന്ന വഞ്ചിനാട് എക്സ്പ്രസ് (16304) 26 വരെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )