
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
- ഇത്തവണ 99.69 വിജയശതമാനം
തിരുവനന്തപുരം: 2023-24 വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഫലം ഫലംപ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇത്തവണ 99.69 ശതമാനമാണ് വിജയശതമാനം. 2023 ല്‍ 99.70 ശതമാനമായിരുന്നു വിജയ ശതമാനം
ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,105 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. പാല വിദ്യാഭ്യാസ ജില്ലയിൽ 100 ശതമാനം വിജയം. ഏറ്റവും കൂടുതൽ വിജയശതമാനം കാേട്ടയം ജില്ലക്കാണ്. (99.92 ശതമാനം). ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് (99.08 ശതമാനം).
CATEGORIES News
TAGS SSLC RESULT 2024