
എൻഎസ്എസ് സപ്ത ദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
- പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു
പയ്യോളി: തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൻ്റെ സപ്തദിന ക്യാപ് വന്മുഖം കോടിക്കൽ എഎം യുപി. സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.

മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംല പി.വി., തിക്കോടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി മെമ്പർ കെ.പി. ഷക്കീല, മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ പി. ഇൻഷിദ, എൻ.പി. മമ്മദ് ഹാജി, തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ രനീഷ് ഒ.എം പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.ബഷീറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പയ്യോളി വിഎച്ച് എസ്ഇ പ്രിൻസിപ്പൾ സ്വാഗതവും അനുനന്ദ എൻ നന്ദിയും പറഞ്ഞു.
CATEGORIES News