
ഏഷ്യ കപ്പിന് യു എ ഇ വേദിയായേക്കും
- ആതിഥേയത്വ അവകാശം ബിസിസിഐ നിലനിർത്തിയിട്ടുണ്ട്
ന്യൂ ഡൽഹി:ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഈ വർഷത്തെ ഏഷ്യ കപ്പ് നിക്ഷ്‌പക്ഷ വേദിയായ യുഎഇ നടക്കാൻ സാധ്യതെയെന്ന് റിപ്പോർട്ടുകൾ. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ടൂർണമെന്റ് ആദ്യം ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും യു എ ഇയിലെ രണ്ട് വേദികളിലായി നടത്തുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ആതിഥേയത്വ അവകാശം ബിസിസിഐ നിലനിർത്തിയിട്ടുണ്ട്.

പഹൽഗാമിലെ ഭീകരാക്രമണത്തെയും തുടർന്നുണ്ടായ ഇന്ത്യാ-പാക് സംഘർഷങ്ങളെയും തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെ ബിസിസിഐ നിഷേധിച്ചു.
CATEGORIES News