ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് നിർത്തിവെച്ചു; അറിയിപ്പുമായി ബിസിസിഐ

ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് നിർത്തിവെച്ചു; അറിയിപ്പുമായി ബിസിസിഐ

  • സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ നടന്ന പഞ്ചാബ് കിങ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരം നിർത്തിവെച്ചിരുന്നു

ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചു. മത്സരങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് നിർത്തിവെക്കുന്നതായി ബിസിസിഐ പ്രസ്താവന ഇറക്കി. ‘ഇന്ത്യ- പാകിസ്ഥാൻ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് നിർത്തിവെയ്ക്കുന്നു’ ബിസിസിഐ അറിയിച്ചു.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ നടന്ന പഞ്ചാബ് കിങ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരം നിർത്തിവെച്ചിരുന്നു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്യുന്നതോടെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചേക്കുമെന്നും റിപോർട്ടുകളുണ്ടായിരുന്നു. വിഷയത്തിൽ ഇന്ന് ഐപിഎൽ ഗവേണിങ് കൗൺസിൽ യോഗം ചേർന്നാണ് അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )