
ഒ ഇ സി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് 200 കോടി രൂപകൂടി അനുവദിച്ചു
- പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുക പുർണമായും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക ലഭ്യമാക്കിയതായും ധനകാര്യ മന്ത്രി
തിരുവനന്തപുരം: ഒ ഇ സി വിഭാഗങ്ങളിലിടെ വിദ്യാർഥികളുടെ പൊസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ഒ ഇ സി, ഒ ബി സി (എച്ച്), എസ് ഇ ബി സി വിഭാഗങ്ങളുടെ 2021–22 മുതൽ ഈ വർഷംവരെയുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുക പുർണമായും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക ലഭ്യമാക്കിയതായും ധനകാര്യ മന്ത്രി വ്യക്തമാക്കി.
CATEGORIES News