
ഒന്നിനും നാലിനും ഡ്രൈ ഡേ; വരുന്ന ആഴ്ചയിൽ 2 ദിവസം മദ്യം കിട്ടില്ല
- ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേയും നാലാം തിയതി വോട്ടെണ്ണലും
തിരുവനന്തപുരം :കേരളത്തിൽ ഈ ആഴ്ച രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക് സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആയതിനാലുമാണ് സമ്പൂർണ മദ്യ നിരോധനമുള്ളത്. ഈ രണ്ട് ദിവസവും സംസ്ഥാനത്തെ മുഴുവൻ മദ്യ വിൽപ്പനശാലകളും അടഞ്ഞുകിടക്കും.
CATEGORIES News