
ഒബാമയുടെ ഇഷ്ട സിനിമയായി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’
- നന്ദി പറഞ്ഞ് പായലും കനിയും ദിവ്യപ്രഭയും
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട സിനിമകളിൽ ഇടം പിടിച്ച് പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ഔദ്യോഗിക പേജിലൂടെയാണ് ഒബാമ ഇക്കാര്യം പങ്കുവച്ചത്.

ഒബാമയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയും സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കാൻ ചലച്ചിത്രമേളയിലെ ഗ്രാൻ പ്രി പുരസ്കാരം നേടിയതോടെയാണ് ചിത്രം ലോകശ്രദ്ധ നേടിയത്.