
ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു
- സ്വകാര്യ മേഖലയ്ക്ക് ജനുവരി 12ന് അവധി ആയിരിക്കും
മസ്കറ്റ്:ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്.

സ്വകാര്യ മേഖലയ്ക്ക് ജനുവരി 12ന് അവധി ആയിരിക്കും. ഞായറാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങൾ കൂടി ചേരുമ്പോൾ പല സ്ഥാപനങ്ങൾക്കും ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.