
ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി കുട്ടിക്ക് ദാരുണാന്ത്യം;വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു
- കുട്ടിയെ ഗേറ്റിന് ഉള്ളിൽ കുടുങ്ങിയ അവസ്ഥയിൽ കണ്ടത് അതിലൂടെ കടന്നുപോയ നാട്ടുകാരനാണ്
തിരൂർ : 9 വയസ്സുകാരൻ ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ചു. മരിച്ച വിവരം അറിഞ്ഞ കുട്ടിയുടെ മുത്തശ്ശി ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു. കുട്ടി അപകടത്തിൽപെട്ടത് ഇന്നലെ വൈകീട്ട് നാലു മണിക്ക് ശേഷമാണ്.
അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ ആണ്. വിവരമറിഞ്ഞ് ആശുപ്രതിയിലെത്തിയ ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യ (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിക്കുകയും ചെയ്തു.
കുട്ടി ഗേറ്റിൽ കുടുങ്ങിയത് അടുത്ത വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുന്ന വഴിയാണ്. അപകടം സംഭവിച്ച വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. കുട്ടിയെ ഗേറ്റിന് ഉള്ളിൽ കുടുങ്ങിയ അവസ്ഥയിൽ കണ്ടത് അതിലൂടെ കടന്നുപോയ നാട്ടുകാരനാണ്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
CATEGORIES News