
ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ
- പെൻഷൻ മുടക്കമില്ലാതെ നൽകുമെന്ന് മന്ത്രി
തിരുവനന്തപുരം :ക്ഷേമപെൻഷൻ എല്ലാ മാസവും മുടക്കമില്ലാതെ നൽകുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ. ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു.
ഓണത്തിനോടനുബന്ധിച്ച് മൂന്ന് ഗഡു ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഈ മാസത്തെ ഗഡു ഈ ആഴ്‌ചയിലും സെപ്റ്റംബർ ആദ്യവാരം രണ്ട് ഗഡുവും വിതരണം ചെയ്യാനാണ് തീരുമാനം. ഓണത്തിന് മുൻപ് വിതരണം പൂർത്തിയാക്കും
CATEGORIES News