
‘ഓപ്പറേഷൻ ബ്ലാക് ബോർഡ്’ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഓഫിസുകളിൽ വിജിലൻസ് പരിശോധന
- സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും 7 റീജനൽ ഡപ്യൂട്ടി ഡയറക്‌ടർ ഓഫിസുകളിലും 7 അസി.ഡയറക്ടർ ഓഫിസുകളിലുമാണ് രാവിലെ 10.30 മുതൽ ‘ഓപ്പറേഷൻ ബ്ലാക് ബോർഡ്’ എന്ന പേരിൽ റെയ്‌ഡ് ആരംഭിച്ചത്.
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള റീജിയനൽ ഡപ്യൂട്ടി ഡയറക്‌ടർ ഓഫിസുകളിലും വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന.

ഹൈസ്‌കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപകരുടെ സർവീസ് സംബന്ധമായ വിഷയങ്ങളിൽ ക്രമക്കേടുകളും അഴിമതിയും നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന.സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും 7 റീജനൽ ഡപ്യൂട്ടി ഡയറക്‌ടർ ഓഫിസുകളിലും 7 അസി.ഡയറക്ടർ ഓഫിസുകളിലുമാണ് രാവിലെ 10.30 മുതൽ ‘ഓപ്പറേഷൻ ബ്ലാക് ബോർഡ്’ എന്ന പേരിൽ റെയ്‌ഡ് ആരംഭിച്ചത്.
CATEGORIES News
